ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിന്‍െറ കാലാവധി അടുത്ത മാസം നാലിന് കഴിയുമെങ്കിലും അന്തിമ വിജ്ഞാപനം ഇറങ്ങില്ല. നിയമ മന്ത്രാലയവുമായി ആലോചിച്ച് ഇടക്കാല ഉത്തരവ് വീണ്ടും പുറത്തിറക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ ആന്‍േറാ ആന്‍റണി എം.പിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഇത് മൂന്നാം തവണയാണ് ഇടക്കാല ഉത്തരവ് വീണ്ടും ഇറങ്ങുന്നത്.
2014 മാര്‍ച്ചിലാണ് യു.പി.എ സര്‍ക്കാര്‍ ഇടക്കാല ഉത്തരവ് ഇറക്കിയത്. മോദിസര്‍ക്കാര്‍ 2015 സെപ്റ്റംബര്‍ നാലിന് ഉത്തരവ് പുതുക്കി ഇറക്കി. 545 ദിവസത്തിനുള്ളില്‍ മുഴുവന്‍ പരാതികളും തീര്‍ത്ത് അടുത്ത മാസം നാലിനു മുമ്പ് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നാണ് അതില്‍ വ്യക്തമാക്കിയിരുന്നത്.
കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, തമിഴ്നാടിന് സാധിച്ചിട്ടില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന് ഉത്തരവ് പുറപ്പെടുവിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം കേരളത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള സാധ്യത ആന്‍േറാ ആന്‍റണി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പരിസ്ഥിതി ലോലമെന്ന് കണ്ടത്തെിയ 123 വില്ളേജുകളില്‍ കാര്‍ഷിക മേഖലയും ജനവാസ കേന്ദ്രങ്ങളും പ്ളാന്‍േറഷനും ഒഴിവാക്കി വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ഒരേ സര്‍വേ നമ്പറില്‍ കൃഷിഭൂമിയും വനവും നിലനില്‍ക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയപ്പോള്‍ 123 വില്ളേജുകളും പുതുതായി സര്‍വേ ചെയ്ത് കൃഷിഭൂമിക്ക് പുതിയ സര്‍വേ നമ്പര്‍ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.