അയോദ്ധ്യയിൽ ക്ഷേത്രം പണിയുമെന്ന്​ ഭഗവത്​ പറഞ്ഞത്​ എന്തടിസ്ഥാനത്തിലെന്ന്​ ഉവൈസി

ഹൈദരാബാദ്​: തർക്കഭൂമിയായ അയോധ്യയിൽ രാമ​ക്ഷേത്രം പണിയുമെന്ന ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭഗവതി​​െൻറ പ്രസ്​താവന എന്തടിസ്ഥാനത്തിലാണെന്ന്​ ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീം പ്രസിഡൻറ്​ അസദുദ്ദീൻ ഉവൈസി. പരമോന്നത കോടതിയു​ടെ പരിഗണനയിലുള്ള കേസിൽ ​തീർപ്പ്​ പറയാൻ മോഹൻ ഭഗവതിന്​ എന്ത്​ അധികാരമാണുള്ളത്​. ​അയോദ്ധ്യ കേസ്​ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. തർക്കഭൂമിയിൽ ക്ഷേത്രം പണിയുമെന്ന് പറയാൻ മോഹൻ ഭഗ്​വത്​ ചീഫ്​ ജസ്​റ്റിസ്​ ആണോ? അങ്ങനെ പറയാൻ ഭഗവത്​ ആരാണെന്നും ഉവൈസി ചോദിച്ചു. 

നവംബർ 24 ന്​ കർണാടകയിലെ ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തി​​െൻറ ‘ധര്‍മ സന്‍സദി’ലാണ്​ അയോധ്യയിൽ രാമക്ഷേത്രം പണിതീർക്കുമെന്ന്​ മോഹൻ ഭഗവത്​ ആവർത്തിച്ചത്​. രാമക്ഷേത്രമല്ലാതെ മറ്റൊന്നും അ​യോധ്യയിൽ പണിയില്ലെന്നും തര്‍ക്കഭൂമിയിലുള്ള കല്ലുകള്‍ക്കൊണ്ടുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നുമാണ്​ ഭഗവത് പ്രസ്​താവിച്ചത്​. 
 

Tags:    
News Summary - With what authority is Mohan Bhagwat saying that temple will be built in Ayodhya?-Asaduddin Owaisi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.