വിവാദ പോസ്റ്റിട്ടതിന് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്​മിൻ​​ ജയിലിൽ; നിരപരാധിയെന്ന്​ കുടുംബം

ഭോപാൽ: വാട്‌സ്ആപ്പില്‍ വിവാദ പോസ്റ്റ്​ പങ്കുവെച്ചതുമായി ബന്ധപ്പെട്ട്​ ജയിലിൽ കഴിയുകയാണ്​ മധ്യപ്രദേശിലെ രാജ്​ഘട്ട്​ സ്വദേശിയായ ജുനൈദ്​ ഖാൻ (21). ഇർഫാൻ എന്ന യുവാവ്​ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട്​ ഗ്രൂപ്പ്​ അഡ്​മിനായിരുന്ന ജുനൈദിനെ കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു അറസ്റ്റ്​ ചെയ്​തത്​. 

എന്നാൽ സംഭവത്തെ കുറിച്ച്​ ജുനൈദി​​​​െൻറ മാതാപിതാക്കൾ പറയുന്നത്​ ഇങ്ങനെ- ഗ്രൂപ്പിൽ കേസിനാസ്​പദമായ സംഭവം പോസ്റ്റ്​ ചെയ്​തതിന്​ പിന്നാലെ അഡ്​മിനായിരുന്ന ഇർഫാൻ എന്നയാൾ ഗ്രൂപ്പ്​ വിട്ട്​ പോയെന്നും തുടർന്ന്​ ‘‘ഡിഫോൾട്ട്​’’ അഡ്​മിനായി ജുനൈദ്​ മാറുകയായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി.

ജുനൈദ്​ ഗ്രൂപ്പിലെ മെമ്പർ മാത്രമാണ്​. സംഭവം നടക്കു​േമ്പാൾ അവൻ റത്​ലം എന്ന സ്ഥലത്തായിരുന്നു. ഇർഫാൻ പുറത്തുപോയതോടെ താനെ ജുനൈദ്​ ഗ്രൂപ്പ്​ അഡ്​മിനായി മാറുകയായിരുന്നുവെന്നും കുടുംബം ​വ്യക്​തമാക്കി. അതേസമയം ജുനൈദി​​​​െൻറ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകൾ പൊലീസ്​ ആവശ്യ​​പ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - whatsapp 'Default Admin’ in Jail for 5 Months-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.