മുംബൈ: വാട്സ്ആപിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനും അയാളുടെ മാതാപിതാക്കൾക ്കുമെതിരെ മഹാരാഷ്ട്രയിൽ കേസ്. 25കാരിയാണ് പരാതിക്കാരി. 2014ൽ 28കാരനായ നദീം ശൈഖിനെ വിവാഹം കഴിച്ച യുവതിക്ക് ഈ ബന്ധത്തിൽ നാലു വയസ്സുള്ള കുഞ്ഞുണ്ട്. ഭർത്താവിെൻറ ബന്ധുക്കൾ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അടുത്തിടെ അഞ്ചു ലക്ഷം ആവശ്യപ്പെട്ട് വീട്ടിൽനിന്ന് പുറത്താക്കിയെന്നും യുവതി പറഞ്ഞു.
ബന്ധുവീട്ടിൽ കഴിഞ്ഞുവരുന്നതിനിടെ കഴിഞ്ഞ മാർച്ച് 12ന് വാട്സ്ആപ് വഴി മുത്തലാഖ് സന്ദേശവും ലഭിച്ചു. ഇതിനെതിരെ നൽകിയ പരാതിപ്രകാരമാണ് കേസ് എടുത്തത്. 2017ലാണ് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.