ചെന്നൈ: കോവിഡ് കാരണം ജനങ്ങൾ ദുരിതം നേരിടുന്ന കാലത്ത് 1000 കോടി ചെലവഴിച്ച് പുതിയ പാർലമെൻറ് മന്ദിരം നിർമിക്കുന്നതിനെതിരെ തമിഴ് നടനും മക്കൾ നീദി മയ്യം പ്രസിഡൻറുമായ കമൽഹാസൻ. 'കോവിഡ് കാരണം രാജ്യത്തെ പകുതി ജനങ്ങളും ഉപജീവനമാർഗം നഷ്ടപ്പെട്ട് പട്ടിണിയിലാണ്. ഇതിനിടയിൽ എന്തിനാണ് 1000 കോടി രൂപയുടെ പുതിയ പാർലമെൻറ് മന്ദിരം പണിയുന്നത്?
ചൈനയിലെ വൻതിൽ നിർമിക്കുന്നതിനിടെ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. ജനങ്ങളെ സംരക്ഷിക്കാനാണ് മതിൽ നിർമിക്കുന്നതെന്നായിരുന്നു അന്ന് ഭരണാധികാരികൾ പറഞ്ഞത്. ഇപ്പോൾ ആരെ സംരക്ഷിക്കാനാണ് നിങ്ങൾ 1000 കോടി രൂപ ചെലവിൽ പാർലമെൻറ് നിർമിക്കുന്നത്. ഇതിന് പ്രധാനമന്ത്രി മറുപടി പറയേണ്ടതുണ്ട്' -കമൽ ഹാസൻ ട്വീറ്റ് ചെയ്തു. 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കമൽ ഹാസെൻറ ട്വീറ്റ്.
കഴിഞ്ഞദിവസമാണ് പുതിയ മന്ദിരത്തിെൻറ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. 64,500 ചതുരശ്രമീറ്റർ വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക. രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി നവീകരിക്കുന്ന 'സെൻട്രൽ വിസ്ത' സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ പാർലെമൻറ് മന്ദിരം. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെൻറ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.
ഭരണഘടനയുടെ മാതൃകയിലാണ് ശിലാഫലകം. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിെൻറ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം, കോവിഡ് വ്യാപനം അടക്കമുള്ള സാഹചര്യങ്ങളിൽ കടുത്ത ധനപ്രതിസന്ധി നേരിടുേമ്പാൾ ശതകോടികൾ ചെലവിട്ട് ആഡംബര നിർമാണം നടത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.