ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന തീയതി സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന. രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. എന്നാൽ തീയതി സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ശനിയാഴ്ചത്തെ യോഗം കഴിയുന്നതോടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്.
സോണിയ ഗാന്ധിയുടെ വസതിയിൽ ശനിയാഴ്ച ചേരുന്ന യോഗത്തിൽ അടുത്ത കോൺഗ്രസ് പ്രവർത്തകകാര്യ സമിതിയുടെ തിയതിയും അജണ്ടയും സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇൗ പ്രവർത്തക സമിതി യോഗത്തിലാവും കോൺഗസ് അധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുക്കുക.പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങൾ നൽകുന്ന വാർത്തകളനുസരിച്ച് ഒക്ടോബർ 24ന് രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം ഉണ്ടാവുമെന്നാണ് സൂചന.
കോൺഗ്രസിെൻറ ഏറ്റവും ഉയർന്ന സമിതിയാണ് പ്രവർത്തക സമതി. തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങളും നാമനിർദേശം ചെയ്യപ്പെട്ട 10 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് സമിതിയിലുള്ളത്. രാഹുലിെൻറ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക ഇൗ സമിതിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.