'നിങ്ങളുടെ ആദരണീയ ഗുണ്ടകൾ ചെയ്യുന്നത് കാണൂ'; ഡൽഹി അക്രമത്തിൽ ബി.ജെ.പിയെ വെല്ലുവിളിച്ച് ആപ്പ്

രാമനവമി ഘോഷയാത്രക്കിടെയുണ്ടായ ആക്രമണ സംഭവങ്ങൾ ഡൽഹിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയിലും ആവർത്തിച്ചിരുന്നു. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ എത്തുമ്പോൾ ഘോഷയാത്രകൾക്കുമേൽ കല്ലേറുണ്ടാകുന്നു എന്ന് ആരോപിച്ചാണ് സംഘർഷങ്ങൾ അരങ്ങേറിയിരുന്നത്. എന്നാൽ, യാത്രയിൽ പ​​ങ്കെടുക്കുന്നവർ തന്നെ ആളുകളെ കല്ലെറിയുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി പുറത്തുവിട്ടിരുന്നു.

ഇതോടെ ബി.ജെ.പി-ആം ആദ്മി പാർട്ടി പോര് രൂക്ഷമായിരിക്കുകയാണ്. ഡൽഹിയിൽ റോഹിംഗ്യകളെയുമ ബംഗ്ലാദേശികളെയും സംരക്ഷിക്കുന്നത് ആപ് സർക്കാർ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിന് മറുപടി എന്നോണമാണ് സംഘ്പരിവാർ തീവ്രവാദി സംഘങ്ങൾ ജാഥയിൽ പ​ങ്കെടുത്തുകൊണ്ടുതന്നെ ആൾക്കൂട്ടങ്ങൾക്കുനേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് 'നിങ്ങളുടെ ആദരണീയ ഗുണ്ടകൾ ചെയ്യുന്നത് കണ്ടോ' എന്ന തലക്കെട്ടിൽ ആപ് പ്രചരിപ്പിക്കുന്നത്.

ഡൽഹിയിലെ ജഹാംഗീർപുരിയിലെ സംഘർഷത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കാൻ ഉറച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി.

റോഹിങ്ക്യൻ, ബംഗ്ലാദേശ് കുടിയേറ്റക്കാരെ നിയമവിരുദ്ധമായി താമസിക്കാൻ എ.എ.പി സർക്കാർ സഹായിച്ചതിന്റെ ഫലമാണ് ഏപ്രിൽ 16ലെ സംഘർഷമെന്ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്ത ആരോപിച്ചതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഏറ്റവും പുതിയ ആക്രമണം.

കെജ്‌രിവാളിന്റെ വസതി ആക്രമിച്ച കേസിൽ കുറ്റാരോപിതരായവരെ ഗുപ്തയും മറ്റ് ബി.ജെ.പി നേതാക്കളും അഭിനന്ദിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ.

ശനിയാഴ്ച ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഏറ്റുമുട്ടൽ നടന്നിരുന്നു. അക്രമത്തിൽ എട്ട് പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 21 പേരെ ഡൽഹി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

"സമീപകാല സംഭവങ്ങൾ എങ്ങനെ വ്യാപിച്ചുവെന്ന് കാണുമ്പോൾ, അക്രമത്തിന് പിന്നിൽ ബി.ജെ.പി തന്നെയാണെന്ന് വ്യക്തമാണ്. നശീകരണത്തിനും ഗുണ്ടായിസത്തിനും അറസ്റ്റ് ചെയ്ത എട്ട് ഗുണ്ടകളെ ആദേശ് ഗുപ്ത തന്നെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അത്തരം ഗുണ്ടകളെ നിങ്ങൾ സ്വയം ആദരിക്കുമ്പോൾ നിങ്ങൾ ഒരു സന്ദേശം ജനങ്ങൾക്ക് നൽകുന്നു. നിങ്ങൾ അക്രമത്തിന്റെ പക്ഷത്താണെന്ന് ജനങ്ങൾ മനസിലാക്കുന്നു -എ.എ.പി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - "When You Honour Goons...": AAP Counters BJP Attack Over Delhi Violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.