ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് പഴയ 1000 രൂപ നോട്ട് മാറ്റി വാങ്ങാനുള്ള അവസരം അവസാനിച്ചു. ഇനി ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. നിക്ഷേപത്തിനല്ലാതെ താഴെ പറയുന്ന അടിയന്തര സാഹചര്യങ്ങളിൽ പഴയ 500 രൂപ ഉപയോഗിക്കാം.
- ടോൾപ്ലാസയിലും പെട്രോൾ പമ്പിലും
- 2000 വരെയുള്ള സ്കൂൾഫീസടക്കാൻ
- വെള്ളക്കരവും വൈദ്യുത ബില്ലും അടക്കാം
- ആശുപത്രികളിൽ ചികിത്സക്ക്
- ഡോക്ടറുെട കുറിപ്പടിയുള്ള മരുന്ന് വാങ്ങാൻ
- സർക്കാർ നികുതി, ബിൽ, പിഴ എന്നിവ അടക്കാൻ
- സർക്കാർ പൊതുമേഖലാ ബസ്് സർവീസുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാന ടിക്കറ്റ് എന്നിവക്ക്
- കേന്ദ്ര –സംസ്ഥാന സർക്കാർ കോളജ് ഫീസുകൾ
- ഒരു ടോപ്പ്അപ്പിൽ 500 രൂപ വരെയുള്ള റീചാർജിങ്
- ശവസംസ്‌കാരത്തിന്
- അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ 5000 രൂപ വരെ ഉപയോഗിക്കാം
- പാചകവാതക സിലിണ്ടറുകള്‍ വാങ്ങാൻ
- ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം വാങ്ങാൻ
- സബര്‍ബൻ -മെട്രോ ട്രെയിന്‍ യാത്രകള്‍ക്ക്
- ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്മാരകങ്ങളിലെ ടിക്കറ്റിന്
- സംസ്ഥാന സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിത്ത് വാങ്ങാൻ
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ മില്‍ക്ക് ബൂത്തുകളില്‍
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കണ്‍സ്യൂമര്‍ കോ ഒാപറേറ്റീവ് സ്‌റ്റോറുകളിൽ (ഒരു തവണ 5000 രൂപ വരെ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.