കോവിഡ്​ ഭീതി: പുതുവത്സരാഘോഷങ്ങൾക്ക്​ കർശന നിയന്ത്രണമേർപ്പെടുത്തിയ സംസ്ഥാനങ്ങൾ ഇവയാണ്

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിന്​ പിന്നാലെ പുതുവത്സരാഘോഷങ്ങൾക്ക്​ തൊട്ടുമുമ്പ്​ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്​ ചില ഇന്ത്യൻ സംസ്ഥാനങ്ങൾ. കൂടാതെ വർഷാവസാന ഒത്തുകൂടലിൽ ജാഗ്രത പാലിക്കണമെന്നും പൗരന്മാർക്ക്​​ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്​.

പുതിയ കോവിഡ്​ വകഭേദം വ്യാപിക്കുന്നത്​ തടയാനാണ്​ അഘോഷങ്ങളിൽ വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്​. ഏതൊക്കെ സംസ്ഥാനങ്ങളാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും അവ എന്തൊക്കെയാണെന്നും വിശദമായി അറിയാം.

മഹാരാഷ്​ട്ര

  • മുൻകരുതൽ നടപടിയായി രാത്രി 11 മുതൽ രാവിലെ ആറ്​ മണിവരെ നൈറ്റ്​ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്​. ഡിസംബർ 22 മുതൽ ജനുവരി അഞ്ച്​ വരെയാണിത്​.
  • അവശ്യ സാധനങ്ങളല്ലാത്തവ വിൽക്കുന്ന കടകളെല്ലാം തന്നെ രാത്രി മുഴുവൻ തുറന്നിരിക്കുന്നതിൽ നിന്നും വിലക്കി.
  • മുംബൈയിലോ മഹാരാഷ്ട്രയിലെ മറ്റ് പ്രധാന നഗരങ്ങളിലോ പൊതുസ്ഥലങ്ങളിൽ പുതുവത്സരാഘോഷങ്ങൾ ഉണ്ടാകില്ല.
  • ന്യൂ ഇയർ മാസുകളിൽ​ പരമാവധി 50 പേരെ മാത്രമേ ഒരുമിച്ചുകൂടാൻ അനുവദിക്കുകയുള്ളൂ. അതും ഒരു സമയ പരിധിയോടെ മാത്രം. എട്ട്​ മണിക്ക്​ മുമ്പ്​ മാത്രമേ മാസ്​ നടത്താവൂ. ചർച്ചുകൾ മാസ്​ തുറന്ന സ്ഥലത്ത്​ നടത്താൻ പാടില്ല.

തമിഴ്​നാട്​

  • ഡിസംബർ 31 നും ജനുവരി 1 നും തമിഴ്‌നാട്ടിലുടനീളം റെസ്റ്റോറന്റ്, ക്ലബ്ബുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ബീച്ച് റിസോർട്ടുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലെ പൊതു ആഘോഷങ്ങൾ നിരോധിച്ചിട്ടുണ്ട്​. അതേസമയം നൈറ്റ്​ കർഫ്യൂ ഉണ്ടായിരിക്കുന്നതല്ല.
  • റെസ്റ്റോറൻറുകളെയും പബ്ബുകളെയും തുറന്നിരിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. കൂടെ അനുവദനീയമായ അത്ര പേരെ മാത്രമേ അകത്ത്​ കയറ്റാൻ പാടുള്ളൂ.
  • ന്യൂ ഇയർ ആഘോഷങ്ങളുടെ കേന്ദ്രമായ മറീന ബീച്ചിൽ​ പൊതുജനങ്ങൾക്ക്​ പ്രവേശനമില്ല.

കർണാടക

  • ഡിസംബർ 23 മുതൽ ജനുവരി 2 വരെ കർണാടക രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡിസംബർ 24ന്​ അത്​ പിൻവലിച്ചു.
  • ഡിസംബർ 30 മുതൽ ജനുവരി 2 വരെ ക്ലബ്ബുകളിലോ പബ്ബുകളിലോ റെസ്റ്റോറൻറുകളിലോ സാമൂഹിക അകലം പാലിക്കാതെ ജനങ്ങളുടെ ഒത്തുകൂടലിന്​ കർണാടക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
  • ക്ലബ്ബുകളും പബ്ബുകളും റെസ്റ്റോറൻറുകളും പാർട്ടികൾ നടത്താൻപാടില്ല. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ച്​ സാധാരണ പോലെ പ്രവർത്തിക്കുക.

രാജസ്ഥാൻ

  • ഡിസംബർ 31 രാത്രി 8 മുതൽ ജനുവരി ഒന്ന്​ രാവിലെ 6 മണിവരെ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്​.
  • മാർക്കറ്റുകൾ ഏഴ്​ മണിക്ക്​ തന്നെ അടക്കണം
  • പടക്കം പൊട്ടിക്കുന്നത്​ നിരോധിച്ചു.
  • പൊതു ഇടങ്ങളിൽ പുതുവത്സര പാർട്ടികൾ നടത്താൻ പാടില്ല.

ഉത്തരാഖണ്ഡ്​

  • പുതുവത്സരവുമായി ബന്ധപ്പെട്ട്​ ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറൻറുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിൽ പാർട്ടികൾ പോലുള്ള പൊതു ആഘോഷങ്ങൾ നടത്തുന്നത്​ ഡെറാഡൂൺ ഭരണകൂടം നിരോധിച്ചു
  • നിരോധനത്തി​െൻറ ഏതെങ്കിലും ലംഘനം 2005 ലെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ശിക്ഷാർഹമായിരിക്കും
  • ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാൻ ധാരാളം സഞ്ചാരികൾ ഒത്തുകൂടാൻ സാധ്യതയുള്ള ഡെറാഡൂൺ, മുസ്സൂറി, ഋഷികേശ് എന്നിവിടങ്ങളിൽ നിരോധനം പ്രാബല്യത്തിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.