ന്യൂഡൽഹി: മോദി-ഷീജിൻ പിങ് കൂടികാഴ്ചകൾ നടക്കുന്നതിനിടെ ചൈനീസ് അതിർത്തിൽ 96 ഒൗട്ട്പോസ്റ്റുകൾ കൂടി നിർമിക്കാൻ ഇന്ത്യ. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിെൻറ ഒൗട്ട്പോസ്റ്റുകൾ നിർമിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
യോജിച്ച് പ്രവർത്തിക്കാനുള്ള താൽപര്യം പ്രകടമാക്കി ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായതിന് പിന്നാലെയാണ് ഇന്ത്യ ഒൗട്ട്പോസ്റ്റുകൾ സ്ഥാപിക്കുന്നത്. 3488 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ചൈന അതിർത്തിയിൽ കൂടുതൽ ഒൗട്ട്പോസ്റ്റുകൾ സ്ഥാപിക്കുന്നതിലുടെ ചൈനീസ് കടന്നുകയറ്റം ഫലപ്രദമായി പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ.
പുതിയ ഒൗട്ട്പോസ്റ്റുകൾ വരുന്നതിലുടെ ദുർഘടമായ പ്രദേശങ്ങളിലുടെ ചൈനീസ് അതിർത്തിയിലേക്ക് എത്താനുള്ള സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. 12,000 മുതൽ 18,000 അടി ഉയരത്തിലുള്ള ഒൗട്ട്പോസ്റ്റുകൾ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ഫലപ്രദമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പുതിയ ഒൗട്ട്പോസ്റ്റുകൾ വരുന്നതോടെ ഇന്ത്യ-ചൈന അതിർത്തിയിലെ ഇന്തോ ടിബറ്റ് ബോർഡർ പൊലീസിെൻറ ഒൗട്ട്പോസ്റ്റുകളുടെ എണ്ണം 277 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.