മുംബൈ: കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഗഡ്ചിരോളി മർദിൻടോല വനമേഖലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെയുമുണ്ടെന്ന് സ്ഥിരീകരിച്ചു.
ആറു സ്ത്രീകളുൾപ്പെടെ 26 പേരെയാണ് ഗഡ്ചിരോളി പൊലിസിെൻറ സി 60 കമാൻഡോ സംഘം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരിൽ മിലിന്ദിനൊപ്പം ഗഡ്ചിരോളി ഡിവിഷനൽ കമ്മിറ്റി നേതാക്കളായ ശിവജി റാവുജി ഗോട എന്ന മഹേഷ്, മൻഗു പോദ്യം എന്ന ലോകേഷ്, മിലിന്ദിെൻറ ബോഡിഗാർഡുകളായ ഭഗത് സിങ് എന്ന തിലക് ജാഡെ, വിമല എന്ന മൻസോ ബോഗ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റൊരു മാവോവാദി നേതാവ് പ്രഭാകർ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടതായി സംശയിക്കുന്നു.
ശനിയാഴ്ച സി- 60 കമാൻഡോ സംഘം തിരച്ചിൽ നടത്തുന്നതിനിടെ ആധുനിക തോക്കുകളുമായി നൂറോളം മാവോവാദികൾ കമാൻഡോക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നും രാവിലെ തുടങ്ങിയ ഏറ്റുമുട്ടൽ വൈകീട്ട് മൂന്നു വരെ നീണ്ടതായും ഗഡ്ചിരോളി പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞു. ഏറ്റുമുട്ടലിൽ പരിക്കേറ്റ നാലു പൊലീസുകാർ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.