ന്യൂഡൽഹി: ജനറൽ റാവത്തിെൻറ അപ്രതീക്ഷിത മരണം അടുത്ത സംയുക്ത സേന മേധാവി (സി.ഡി.എസ്) ആരാകുമെന്ന ചോദ്യമുയർത്തുന്നു. കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയാണ് രാജ്യത്തെ അടുത്ത ഏറ്റവും മുതിർന്ന സൈനിക ഓഫിസർ. വ്യോമസേന മേധാവി എയർചീഫ് മാർഷൽ വിവേക് റാം ചൗധരി, നാവിക സേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ നരവനെയെക്കാൾ രണ്ടുവർഷം ജൂനിയറാണ്. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ റാവത്തിെൻറ പിൻഗാമിയെ ഉടൻ നിയമിക്കാനുള്ള സാഹചര്യവുമുണ്ട്.
സീനിയോറിറ്റി പരിഗണിച്ചാൽ നരവനെ അടുത്ത സി.ഡി.എസ് ആകുമെന്നാണ് വിലയിരുത്തൽ. നരവനെ സി.ഡി.എസ് ആയാൽ കരസേന മേധാവിയുടെ പദവിയിലും ഒഴിവുവരും. കരസേന ഉപമേധാവി ലഫ്. ജനറൽ സി.പി. മൊഹന്തി, വടക്കൻ കരസേന കമാൻഡർ ലഫ്. ജനറൽ വൈ.കെ. ജോഷി എന്നിവർ നരവനെയുടെ സഹപാഠികളും സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ്. ഇവരിൽ ആരെങ്കിലുമാകും കരസേന മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയെന്നും കരുതുന്നു.
അടുത്ത ഏപ്രിലിലാണ് നരവനെ വിരമിക്കേണ്ടത്. എന്നാൽ, അതിന് സാധ്യതയില്ലെന്നും കരസേനയിൽനിന്ന് തന്നെയാകും സംയുക്ത സേനാ മേധാവി ഉണ്ടാവുകയെന്നുമാണ് ഉന്നത സൈനിക വൃത്തങ്ങളിൽനിന്നുള്ള വിവരം. അതേസമയം, കേന്ദ്രത്തിെൻറ തീരുമാനമെന്ന നിലക്ക് ഏതുതലത്തിൽനിന്നും സി.ഡി.എസ് ഉണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.