എക്സിറ്റ് പോളുകൾക്ക് പണം മുടക്കുന്നത് ആരാണെന്ന് അഖിലേഷ് യാദവ്

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ്‍വാദി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ബി.ജെ.പി വിജയിക്കും എന്നാണ് എല്ലാ എക്സിറ്റ് പോളുകളിലും വന്നിട്ടുള്ളത്. എക്സിറ്റ് ​പോളുകൾ വോട്ടിങ് യന്ത്രങ്ങൾ മോഷ്ടിക്കുന്നതിനുള്ള മറ മാത്രമാണെന്നും ആരാണ് എക്സിറ്റ് പോളുകൾക്ക് പണം മുടക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഉത്തർപ്രദേശിലെ വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം) മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമാജ്‌വാദി പാർട്ടി പുറത്തുവിട്ടിരുന്നു.

എക്‌സിറ്റ് പോളുകൾ യു.പിയിൽ ബി.ജെ.പി വിജയം പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സർവേകൾ ഇ.വി.എം മോഷണത്തിനുള്ള മറ മാത്രമാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചത്. യാതൊരു സുരക്ഷയുമില്ലാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് ഇ.വി.എമ്മുകൾ നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Who's Paying For Exit Polls?" Akhilesh Yadav On BJP Win In UP Prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.