ജയലളിതയുടെ മരണത്തിൽ സംശയമെന്ന് മദ്രാസ് ഹൈകോടതി ജഡ്ജി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി ജഡ്ജി. മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും തനിക്കും സംശയങ്ങളുണ്ടെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു.

ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജഡ്ജി പരാമർശം നടത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ജയലളിതക്ക് ശരിയായ ഭക്ഷണക്രമീകരണം അല്ല നൽകിയിരുന്നതെന്ന് കേട്ടിരുന്നു. ഇപ്പോൾ അവരുടെ മരണത്തിന് ശേഷമെങ്കിലും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം വ്യക്തമാക്കി.

ഹരജിയുടെ അടിസ്ഥാനത്തിൽ ജയക്ക് നൽകിയ ചികിത്സ സംബന്ധിച്ച മുഴുവൻ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു. പനിയും നിർജലീകരണവും കാരണം സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ചികിത്സക്ക് ശേഷം ഡിസംബർ അഞ്ചിനാണ് മരിച്ചത്.

Tags:    
News Summary - Why Can't Jayalalithaa's Body Be Exhumed: Madras High Court Questions Her Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.