ന്യൂഡൽഹി: ഏറെ ശ്രദ്ധേയമായ അഭിപ്രായ പ്രകടനത്തിൽ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ ജാമ്യം റദ്ദാക്കുന്നതിൽ താഹാ ഫസലിനോട് കാണിച്ച വേർതിരിവ് നിയമപരമല്ലെന്ന് സുപ്രീംകോടതി തുറന്നടിച്ചു. ഒേര കുറ്റകൃത്യങ്ങൾ ഇരുവർക്കുമെതിരെ ഒരു പോലെ ആരോപിച്ച ശേഷം 20 വയസാണെന്നും മാനസിക പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞ് കേരള ഹൈകോടതി അലൻ ശുഹൈബിന് മാത്രം ജാമ്യം നൽകി താഹ ഫസലിെൻറ ജാമ്യം റദ്ദാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
യു.എ.പി.എ നിയമത്തിെല 43(ഡി)5 വകുപ്പ് പ്രകാരം ഇൗ രണ്ട് കാരണങ്ങൾ പറഞ്ഞ് രണ്ട് പ്രതികളിൽ ഒരാൾക്ക് മാത്രം ഇളവ് നൽകാനാവില്ലെന്നും ഇരുവർക്കും ഭീകരപ്രവർത്തനത്തിൽ നേരിട്ട് പങ്കാളിത്തം ഉണ്ടെന്ന് സ്ഥാപിക്കാവുന്നതൊന്നും എൻ.െഎ.എ സമർപ്പിച്ചിട്ടില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
കേരള ഹൈകോടതി ത്വാഹ ഫസലിനെ അലൻ ശുഹൈബിൽ നിന്നും വേർതിരിച്ചു കണ്ടത് എന്തുകൊണ്ടാണെന്ന് ചൊവ്വാഴ്ച ചോദിച്ച സുപ്രീംകോടതി ബുധനാഴ്ച ഒരു പടികടന്നാണ് കേരള ഹൈകോടതി അത്തരെമാരു ഉത്തരവിറക്കിയത് തന്നെ നിയമപരമല്ല എന്ന് വ്യക്തമാക്കിയത്. കേസിൽ വാദം ഇന്ന് പൂർത്തിയാക്കി ഇരുവരുടെയും ജാമ്യവിഷയം സുപ്രീംകോടതി വിധി പറയാൻ മാറ്റിയേക്കും.
അലൻ ശുഹൈബിനും താഹ ഫസലിനും േമൽ ആരോപിച്ചത് തുല്യകുറ്റകൃത്യങ്ങളാണെന്ന് ഹൈകോടതി തന്നെ സ്വന്തം വിധിന്യായത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് ജസ്റ്റിസ് അജയ് ഒാഖ പറഞ്ഞു. ഇൗ കുറ്റകൃത്യങ്ങളിലെല്ലാം രണ്ട് പേരെയും ഒരുപോലെ പറഞ്ഞുവന്ന ശേഷം ഒടുവിൽ ഇരുവരെയും വേർതിരിച്ചുകാണിക്കുകയാണ് ഹൈകോടതി ചെയ്തത്. ഇതിലൂടെ ഒന്നാം പ്രതിയായ അലൻ ശുഹൈബിന് രണ്ടാം പ്രതിയായ താഹ ഫസലിന് നൽകാത്ത ആനുകൂല്യമാണ് നൽകിയതെന്ന് കോടതി കുറ്റപ്പെടുത്തി.
അലൻ ശുഹൈബിന് 20 വയസാണെന്നും മാനസിക പ്രശ്നങ്ങളുണ്ടെന്നുമാണ് ഹൈകോടതി വിധിയിൽ അതിന് ന്യായമായി പറഞ്ഞിരിക്കുന്നത്. യു.എ.പി.എ നിയമത്തിെല 43(ഡി)5 വകുപ്പ് പ്രകാരം ഒരു പ്രതിക്ക് 20 വയസ് ആണെന്നത് കൊണ്ട് ജാമ്യം ജാമ്യം നൽകാനാവില്ല. ഇതേ വകുപ്പ് പ്രകാരം മാനസിക പ്രശ്നങ്ങളും ജാമ്യം നൽകാനുള്ള കാരണമായി കാണിക്കാനാവില്ല. മാത്രമല്ല, അലൻ ശുൈഹബിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന ഹൈകോടതി വിധിക്ക് വിരുദ്ധമാണ് അയാളുടെ പേരിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലം എന്നും ജസ്റ്റിസ് ഒാഖ ചൂണ്ടിക്കാട്ടി.
ഹൈകോടതി ശരിവെച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.െഎ.എ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിന് നൽകി മറുപടി സത്യവാങ്മൂലത്തിൽ അലൻ ശുഹൈബ് സമർഥനും കഴിവുമുള്ള നിയമ വിദ്യാർഥിയാണെന്നും നിയമ വിദ്യാർഥികൾക്കായുള്ള 'മൂട്ട്കോർട്ട്' അടക്കമുള്ള പരിപാടികളിൽ പെങ്കടുക്കാറുണ്ടെന്നുമാണ് വിശദീകരിച്ചിട്ടുള്ളത്. ഒരാളെ ഒരേ സമയം മാനസിക പ്രശ്നമുള്ളയാളെന്നും സമർഥനെന്നും പറയുന്നതെങ്ങിനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.