ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് കർണാടകയിൽ കോളജ് അധ്യാപിക രാജിവെച്ചു

കർണാടകയിലെ ഹിജാബ് നിരോധനം ലോകത്ത് തന്നെ ചർച്ചയായിരിക്കെ വിദ്യാർഥികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അധ്യാപികയുടെ രാജി. കർണാടക ജെയിൻ പി. യു കോളജിലെ ലക്ചററായ ചാന്ദിനിയാണ് രാജിവെച്ചത്.

"ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി ജെയിൻ പി. യു കോളജിൽ ജോലി ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. എന്നാൽ ഇന്നലെ പ്രിൻസിപ്പൾ എന്നോട് പറഞ്ഞു, പഠിപ്പിക്കുമ്പോൾ ഹിജാബും മതചിഹ്നവും ധരിക്കാൻ കഴിയില്ലെന്ന്. പക്ഷേ ഞാൻ പഠിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഹിജാബ് ധരിക്കുന്നു. ഈ പുതിയ തീരുമാനം എന്റെ ആത്മാഭിമാനത്തിന് തിരിച്ചടിയാണ്. അതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചത്" -ചാന്ദിനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 


താനോ മാനേജ്‌മെന്റിലെ മറ്റാരെങ്കിലുമോ ഹിജാബ് അഴിക്കാൻ അധ്യാപികയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൾ കെ. ടി മഞ്ജുനാഥ് പറഞ്ഞു.

കർണാടകയിലെ സ്കൂളുകളും കോളജുകളും ഹിജാബ് നിയന്ത്രണങ്ങളും അവക്കെതിരായ പ്രതിഷേധവും സംബന്ധിച്ച് കാരണം ആഴ്ചകളായി പിരിമുറുക്കത്തിലാണ്.

Tags:    
News Summary - Why I Decided To Resign...": Karnataka Lecturer's Letter Amid Hijab Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.