ബംഗളൂരു അക്രമം: കോൺഗ്രസിനെ എന്തിന് അധിക്ഷേപിക്കുന്നുവെന്ന് ജി. പരമേശ്വര

ബംഗളൂരു: പ്രവാചകനെ നിന്ദിച്ച്​ ഫേസ്​ബുക്കിൽ പോസ്​റ്റിട്ടതിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ച സംഭവുമായി കോൺഗ്രസിനെ ബന്ധപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ജി. പരമേശ്വര. ബംഗളൂരു അക്രമത്തിന്‍റെ പേരിൽ കോൺഗ്രസിനെ അധിക്ഷേപിക്കുന്നത് എന്തിനാണ് പരമേശ്വര ചോദിച്ചു.

സമൂഹ മാധ്യമത്തിൽ ഒരാൾ ഇട്ട പോസ്റ്റാണ് അക്രമ സംഭവങ്ങൾക്ക് കാരണമായത്. പുലികേശി നഗർ കോൺഗ്രസ്​ എം.എൽ.എ അഖണ്ഡ ശ്രീനിവാസക്ക് പിന്തുണ നൽകും. നീതിക്കായി പോരാടും. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും പാർട്ടി വസ്തുതാ അന്വേഷണ സമിതി അംഗം കൂടിയായ പരമേശ്വര വ്യക്തമാക്കി.

ബംഗളൂരുവിലെ അക്രമത്തിന്​ വഴിവെച്ച വിവാദ എഫ്​.ബി പോസ്​റ്റ്​ പങ്കുവെച്ച നവീൻ കോൺഗ്രസ് പ്രവർത്തകനാണെന്ന തരത്തിൽ ബി.ജെ.പി പ്രചാരണം നടത്തിയിരുന്നു. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനായ​ നവീൻ ബി.ജെ.പി അനുഭാവിയാണെന്ന തെളിവ് പുറത്തുവിട്ടാണ്​ കോൺഗ്രസ് പ്രതിരോധിച്ചത്​.

ഇതിനായി നവീന്‍റെ പഴയ എഫ്​.ബി പോസ്റ്ററുകളും ചാറ്റ്​ ഹിസ്റ്ററിയുടെയും സ്​ക്രീൻ ഷോട്ടുകൾ കോൺഗ്രസ്​ പുറത്തുവിട്ടിരുന്നു. കർണാടകയിൽ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ പോളിങ്ങിന്​ പിന്നാലെ നവീൻ ഫേസ്​ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്​റ്റാണ്​ പുറത്തു വിട്ടത്​​. താൻ വോട്ട്​ ചെയ്​തത്​ ബി.ജെ.പിക്കാണെന്നും മഴപെയ്​ത തെരഞ്ഞെടുപ്പ്​ ദിനത്തിന്​ പിന്നാലെ മേയ്​ 23ന്​ താമര വിരിയുമെന്നുമായിരുന്നു ​പോസ്​റ്റ്​.

ഫേസ്​ബുക്കിൽ പ്രവാചക നിന്ദ പോസ്​റ്റിട്ടതി​ന്‍റെ പേരിൽ ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയതാണ് ബംഗളൂരുവിൽ സംഘർഷത്തിന് വഴിവെച്ചത്. നവീനെ അറസ്​റ്റ്​ ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ തെരുവിലിറങ്ങിയ ആളുകൾ നവീ​ന്‍റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എം.എൽ.എയുടെ വീടിനു നേരെയും കല്ലേറുണ്ടായി.

കല്ലേറിൽ വീടി​ന്‍റെ ജനൽ ചില്ലുകളടക്കം തകർന്നു. നവീന്‍റെ അറസ്​റ്റ്​​ ആവശ്യപ്പെട്ട്​ ഡി.ജെ. ഹള്ളി പൊലീസ്​ സ്​റ്റേഷന്​ മുന്നിലും ആളുകൾ തടിച്ചുകൂടി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു.  

Tags:    
News Summary - Why is Congress being blamed for Bengaluru violence? says G Parameshwara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.