മോദി സർക്കാർ നോട്ടുനിരോധന വാർഷികം ആഘോഷിക്കാത്തതെന്ത് -ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ആനകളുണ്ടായാൽപ്പോലും വാർഷികാചരണം നടത്തുന്ന മോദി സർക്കാർ നോട്ടുനിരോധന വാർഷികം ആഘോഷിക്കാത്തതെന്തുകൊണ്ടാണെന്ന് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ചോദിച്ചു. ബി.ജെ.പി നേതാക്കൾ ഒരു പ്രസ്താവനപോലും നടത്തുന്നില്ലെന്നും ധനവിനിയോഗ ചർച്ചയിൽ ബ്രിട്ടാസ് കുറ്റപ്പെടുത്തി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നോട്ടുനിരോധന സമയത്ത് നടത്തിയ പ്രസംഗം ഓർമിപ്പിച്ചാണ് ജോൺ ബ്രിട്ടാസ് നോട്ടുനിരോധനത്തിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. ആറു വർഷത്തിന് ശേഷമെങ്കിലും സുപ്രീംകോടതി ആ വിഷയം പരിഗണിച്ചിട്ടുണ്ട്. എന്നാൽ, കേവലം അക്കാദമിക വിഷയമാണ് അതെന്നാണ് കേന്ദ്ര സർക്കാർ ബോധിപ്പിച്ചതെന്നും ബ്രിട്ടാസ് പറഞ്ഞു. മുസ്‍ലിം ലീഗിന്റെ പി.വി. അബ്ദുൽ വഹാബും കേരള കോൺഗ്രസിന്റെ ജോസ് കെ. മാണിയും ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Why isn't Modi government celebrating demonetisation anniversary - John Brittas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.