മുംബൈ: സൗത്ത് മുംബൈയിൽ ഫ്ലാറ്റുകളും അപ്പാർട്ട്മെൻറുകളും നിർമിക്കാൻ നാവികസേനക്ക് ഒരിഞ്ച് സ്ഥലം പോലും നൽകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാവികസേനയുടെ സാന്നിധ്യം വേണ്ടത് തീവ്രവാദികൾ നുഴഞ്ഞ് കയറാൻ സാധ്യതയുള്ള അതിർത്തിയിലാണ്. നാവികസേന ഉദ്യോഗസ്ഥർ എന്തിനാണ് സൗത്ത് മുംബൈയിൽ തന്നെ താമസിക്കണമെന്ന് വാശിപിടിക്കുന്നത്. നാവികസേനക്ക് ഒരിഞ്ച് സ്ഥലം പോലും വിട്ടു നൽകില്ല. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ കാണാൻ വരരുതെന്നും ഗഡ്കരി പറഞ്ഞു.
മുംബൈ പോർട്ട് ട്രസ്റ്റും മഹാരാഷ്ട്ര സർക്കാറും സംയുക്തമായി വികസിപ്പിച്ച പ്രദേശം ജനങ്ങളുടെ ആവശ്യങ്ങൾ മാത്രമേ വിനിയോഗിക്കു എന്നും ഗഡ്കരി വ്യക്തമാക്കി. വെസ്റ്റേൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ ഗിരീഷ് ലുത്രയുടെ സാന്നിധ്യത്തിലായിരുന്നു ഗഡ്കരിയുടെ വിമർശനം.
സൗത്ത് മുംബൈയിലെ മലബാർ ഹിൽസിൽ ഫ്ലോട്ടിങ് ജെട്ടിക്ക് നാവികസേന അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് സേനക്കെതിരെ രൂക്ഷ വിമർശനവുമായി ഗഡ്കരി രംഗത്തെത്തിയത്. സൗത്ത് മുംബൈയിൽ ഫ്ലോട്ടിങ് ഹോട്ടലും സീ പ്ലെയിൻ സർവീസും ആരംഭിക്കാനുള്ള പദ്ധതിക്കാണ് നാവികസേന അനുമതി നിഷേധിച്ചത്. നാവികസേനയും പ്രതിരോധ മന്ത്രാലയവുമല്ല രാജ്യം ഭരിക്കുന്നതെന്നും ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.