ചീറ്റപ്പുലികളുടെ വരവ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതെന്തുകൊണ്ട് ​?

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ചീറ്റപ്പുലികൾ ഇന്ത്യയിലെത്തുകയാണ്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്ടറില്‍ കുനോ ദേശീയോദ്യാനത്തിലേക്ക് എത്തിച്ചു.

ചീറ്റപ്പുലികൾ വീണ്ടും ഇന്ത്യയിലെത്തുമ്പോൾ സന്തോഷത്തിനൊപ്പം ചില ആശങ്കകളും ഉയരുന്നുണ്ട്. ഏഷ്യൻ ചീറ്റയും ആഫ്രിക്കൻ ചീറ്റയും തമ്മിൽ ജനിതകമായ വ്യത്യാസങ്ങളുണ്ടെന്ന് മൃഗ​സ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ ചീറ്റകൾക്ക് ജീവിക്കാൻ ഏകദേശം 10,000 സ്വകയർ കിലോമീറ്റർ വനം ആവശ്യമാണ്. ചീറ്റപ്പുലികളെ പാർപ്പിച്ചിരുന്ന കുനോ ദേശീയഉദ്യാനത്തിൽ ഇവക്ക് ഇരതേടുന്നതിനുള്ള സൗകര്യമില്ലെന്നും മൃഗസ്നേഹികൾ പറയുന്നു.

രാജ്യത്തെ തെരുവ് നായ്ക്കളും ചീറ്റപ്പുലിക്ക് ഭീഷണി ഉയർത്തിയേക്കാം. തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ ഇനിയും ഇന്ത്യയിൽ കാര്യക്ഷമമായ ഒരു പദ്ധതിയില്ല. പലപ്പോഴും വന്യമൃഗങ്ങൾക്ക് നായ്ക്കൾ ഭീഷണിയാവാറുണ്ട്. ചീറ്റകളെ പാർപ്പിക്കുമ്പോൾ പ്രദേശത്തുള്ള നായ്ക്കൾക്കെല്ലാം വാക്സിനേഷനും നൽകേണ്ടി വരും.

Tags:    
News Summary - Why the arrival of African cheetahs to India is worrisome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.