മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ബൈഖുള ജയിലിൽ കഴിയുന്ന മനുഷ്യാവകാശ അഭിഭാഷക സുധ ഭരദ്വാജിെൻറ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളി. ഹൃദയസംബന്ധമായ രോഗവും പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുള്ളതിനാൽ കോവിഡ് പകർച്ച സാധ്യതയും ചൂണ്ടിക്കാട്ടി ആദ്യം എൻ.െഎ.എ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.
എൻ.െഎ.എ കോടതി അപേക്ഷ തള്ളിയതോടെ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സുധയുടെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ഒാഫിസറുടെ റിപ്പോർട്ടും ജയിൽപുള്ളികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നുവെന്നും ആവശ്യമെങ്കിൽ വരവര റാവുവിനെപ്പോലെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നുമുള്ള സർക്കാർ അഭിഭാഷകരുടെ ഉറപ്പും പരിഗണിച്ച് ജസ്റ്റിസുമാരായ ആർ.ഡി ധനുക്ക, വി.ജി ബിഷ്ത് എന്നിവരുടെ ബെഞ്ചാണ് വിധിപറഞ്ഞത്.
അതേസമയം, ജയിലിൽവെച്ചുള്ള രണ്ട് മെഡിക്കൽ റിപ്പോർട്ടുകളിലെ പൊരുത്തക്കേട് സുധയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. സുധക്ക് ധമനികൾ ഇടുങ്ങി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അസുഖം ഉണ്ടെന്നും ഇത് ഹൃദയസ്തംഭനത്തിന് ഇടയാക്കിയേക്കുമെന്നും ആദ്യത്തെ ജയിൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയതായി ഇവരുടെ മകൾ മയേശ ഭരദ്വാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.