എന്തുകൊണ്ട് ഐ.ടി.ഒയിൽ മാത്രം സംഘർഷമുണ്ടായി? ആനിരാജ

ന്യൂഡൽഹി: തലസ്ഥാനത്ത് കർഷകർ നടത്തിയ ട്രാക്ടർ റാലി സമാധാന പരമായിരുന്നുവെന്ന് ആനിരാജ. അക്രമികൾ സമരത്തിൽ നുഴഞ്ഞുകയറിയോ എന്നന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഐ.ടി.ഒയിൽ മാത്രം സംഘർഷമുണ്ടായത്? സിംഘുവിലും തിക്രിയിലും എന്തുകൊണ്ട് സംഘർഷമുണ്ടായില്ല എന്നന്വേഷിക്കണമെന്നും ആനിരാജ പറഞ്ഞു.

അതേസമയം, കർഷക സമരം മൂലം സംഘർഷ ഭൂമിയായി മാറിയ ഡൽഹിയിൽ പലയിടത്തും ഇന്‍റർനെറ്റ് വിച്ഛേദിച്ചു. സിംഘു, തിക്രി, എന്നിവിടങ്ങളിലെ ഇന്‍റർനെറ്റാണ് വിച്ഛേദിച്ചത്. 2000 പൊലീസ് ഉദ്യോഗസ്ഥരെയും അർധസൈനിക ഉദ്യോഗസ്ഥരെയും ചെങ്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്. സപൊലീസ് നടപടിയിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.  

Tags:    
News Summary - Why was there conflict only in the ITO? Anie raja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.