ബെയ്ജിങ്: ദോക്ലാം അതിർത്തിയിലെ വൻകിട സൈനിക താവള നിർമാണ പദ്ധതിയെ ന്യായീകരിച്ചും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയും ചൈന. സൈന്യത്തിെൻറയും തങ്ങളുടെ പ്രദേശത്ത് താമസിക്കുന്നവരുടെയും സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് നിർമാണമെന്ന് ചൈന അവകാശപ്പെട്ടു. തങ്ങളുടെ പരമാധികാര പ്രദേശത്ത് നടത്തുന്ന പ്രവൃത്തിയെക്കുറിച്ച് മിണ്ടരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് ഇന്ത്യക്ക് മുന്നറിയിപ്പുനൽകി. ഇന്ത്യയുമായി 70 ദിവസം നീണ്ട സംഘർഷമുണ്ടായ ദോക്ലാമിൽ സിക്കിം അതിർത്തിയിൽനിന്ന് 80 മീറ്റർ അടുത്തായാണ് ചൈനയുടെ ബൃഹത് നിർമാണ പദ്ധതി പുരോഗമിക്കുന്നത്. ഇതിെൻറ സാറ്റലൈറ്റ് ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ഇതേപ്പറ്റി ചോദിച്ചപ്പോൾ വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും എന്നാൽ, ആരാണ് ഇത് പുറത്തുവിട്ടതെന്ന് അറിയില്ലെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ്ങിെൻറ പ്രതികരണം.
ഇന്ത്യയുമായി വീണ്ടും സംഘർഷത്തിന് വഴിയൊരുക്കാനാണോ നിർമാണമെന്ന് ആശങ്ക ഉയർന്നിരുന്നു. ദോങ്ലോങ് (ദോക്ലാമിനെ ചൈന വിളിക്കുന്ന പേര്) എക്കാലത്തും ചൈനയുടെ ഭാഗവും അതിെൻറ അധികാരപരിധിയിൽ വരുന്ന പ്രദേശവുമാണെന്നും അതിൽ തർക്കത്തിെൻറ ആവശ്യമില്ലെന്നും ലു കാങ് പറഞ്ഞു.
ഇന്ത്യക്കൊപ്പം ഭൂട്ടാനും അവകാശമുന്നയിക്കുന്ന പ്രദേശമാണ് ദോക്ലാം.
ഇന്ത്യൻ സൈന്യമാണ് ഇവിടേക്ക് ആദ്യം കടന്നു കയറിയതെന്നും ലൂ കാങ് ആരോപിച്ചു. ദോക്ലാം തർക്കപ്രദേശമാണെന്ന കരസേന മേധാവി ബിപിൻ റാവത്തിെൻറ പ്രസ്താവനക്കുള്ള പരോക്ഷ മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.