ഹൈദരാബാദ്: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമക്കെതിരായ സുപ്രീംകോടതി വിമർശനം ഉചിത വേദികളിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു.
നിയമമന്ത്രിയെന്ന നിലയിൽ, വിയോജിപ്പുണ്ടെങ്കിലും കോടതി പരാമർശത്തെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സുപ്രീംകോടതിയുടേത് വാക്കാലുള്ള നിരീക്ഷണങ്ങളാണ്. അത് വിധിപ്രസ്താവനയിൽ ഇല്ല -റിജിജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.