കർണാടകയിൽ ആവശ്യമെങ്കിൽ ലോക്ഡൗൺ ഏർപ്പെടുത്തും -മുഖ്യമന്ത്രി യെദിയൂരപ്പ

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കർണാടകയിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ജനങ്ങൾ സർക്കാറുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനം അവരുടെ നല്ലതിനായി നിലകൊള്ളണം. സർക്കാർ നടപടികളുമായി അവർക്ക് സഹകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. അത്യാവശ്യമായി വരികയാണെങ്കിൽ ലോക്ഡൗൺ തന്നെ നടപ്പാക്കേണ്ടിവരും -യെദിയൂരപ്പ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത് 10,250 പേർക്കാണ്. 40 പേർ മരിക്കുകയും ചെയ്തു. രോഗികളിൽ 7584 പേരും ബംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. 

Tags:    
News Summary - Will impose lockdown in Karnataka if needed: CM BS Yediyurappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.