ന്യൂഡൽഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കുമെന്ന വാർത്തക ൾക്കിടെ കരീന കപൂറിെന മത്സരിപ്പിക്കാൻ കോൺഗ്രസും തയാറെടുക്കുന്നവെന്ന് റിപ്പോർട്ട്. സിനിമാ കായിക മേഖലയി ൽ നിന്നുള്ള നിരവധി പ്രമുഖരുടെ പേരുകൾ ബി.ജെ.പി പട്ടികയിൽ ഉൾപ്പെടുമെന്ന വാർത്തകൾക്കിടെയാണ് കരീനയെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിപ്പിക്കുമെന്ന റിേപ്പാർട്ടും പുറത്തു വരുന്നത്.
ഭോപാൽ ലോക് സഭാ സീറ്റിലേക്ക് ഗുഡ്ഡു ചൗഹാൻ, അനസ് ഖാൻ എന്നീ കോൺഗ്രസ് നേതാക്കൾ കരീനയുടെ പേര് നിർദേശിച്ചുെവന്നാണ് വാർത്തകൾ. 1984നു ശേഷം കോൺഗ്രസ് ഭോപാലിൽ വിജയം രുചിച്ചിട്ടില്ല. എന്നാൽ വാർത്തകളോട് കരീനയോ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമാൽ നാഥോ പ്രതികരിച്ചിട്ടില്ല.
മാധുരി ദീക്ഷിത്, ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവ്ഗൺ, കപിൽ ദേവ്, അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങിയ പ്രമുഖർ ബി.ജെ.പി ടിക്കറ്റി മത്സരിക്കുെമന്ന് വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.