2024 ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കയിലേതിനെക്കാളും മികച്ചതാക്കുമെന്ന് നിതിൻ ഗഡ്ഗരി

ലഖ്നോ: 2024ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കയിലെ റോഡുകളേക്കാളും മികച്ചതാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. ഇന്ത്യൻ റോഡ് കോൺഗ്രസിന്‍റെ 81-ാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ റോഡുകൾ നവീകരിക്കുന്നതിനായി 8,000 കോടിയുടെ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു.

'ഉത്തർപ്രദേശിലെ റോഡുകൾ 2024ന് മുമ്പ് അമേരിക്കയിലേതിനേക്കാളും മികച്ചതാക്കും. ഇതിനായി, മോദിസർക്കാർ യു.പിക്ക് 500000 കോടി രൂപ നൽകും.' -നിതിൻ ഗഡ്ഗരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 2024ന് മുമ്പ് ഇന്ത്യയിലെ റോഡുകളുടെ അടിസ്ഥാന സൗകര്യം അമേരിക്കയിലേതുപോലെയാക്കുമെന്നും ഫണ്ട് ലഭ്യമാണെന്നും ഗഡ്ഗരി രാജ്യസഭയിൽ അറിയിച്ചിരുന്നു. 

Tags:    
News Summary - Will make UP roads better than US before 2024: Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.