ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആവർത്തിച്ച ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) ബിഹാറിൽ നടപ്പാക്കില്ലെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ -യു നേതാവ് കൂടിയായ മുഖ്യമന്ത്രി നിതീഷ് കുമാർ.
ബിഹാറിൽ തെരഞ്ഞെടുപ്പു വരാനിരിക്കേ പാർട്ടിക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ജനതാദൾ -യു നേതാവ് പ്രശാന്ത് രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നിതീഷ് കുമാറിെൻറ കരണംമറിച്ചിൽ. അതേസമയം, പൗരത്വ ഭേദഗതി നിയമം (സി.എ.ബി) ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രശാന്ത് കിഷോർ ധരിപ്പിച്ചെങ്കിലും അതിനെ തള്ളിപ്പറയാൻ നിതീഷ് കുമാർ തയാറായിട്ടില്ല.
പൗരത്വ ഭേദഗതി നിയമത്തോടൊപ്പം ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) കൂടി ചേരുേമ്പാൾ അത് അത്യന്തം അപകടകരമായിരിക്കുമെന്ന് വെള്ളിയാഴ്ച നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ പ്രശാന്ത് കിഷോർ ധരിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. രണ്ടിലും ബി.ജെ.പിയെ പിന്തുണച്ചത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്നും കിഷോർ പറഞ്ഞിരുന്നു. അതേസമയം, പൗരത്വ േഭദഗതി നിയമത്തെ പാർലമെൻറിൽ പിന്തുണച്ച നടപടി പരസ്യമായി ചോദ്യംചെയ്ത പ്രശാന്ത് കിഷോർ പാർട്ടി വിടണമെന്ന് ജനതാദൾ -യു നേതാവ് ആർ.സി.പി സിങ് ആവശ്യപ്പെട്ടു.
പാർട്ടിയുടെ മറ്റൊരു നേതാവ് പവൻ വർമ കിഷോർ പക്ഷത്തും നിലയുറപ്പിച്ചതോടെ പാർട്ടിയിലുണ്ടായ ഭിന്നിപ്പിനിടയിലാണ് നിതീഷ് കുമാർ കരണം മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.