ഐസ്വാൾ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മിസോറമിൽ അധികാരത്തിലെത്തിയാൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിലോ ഇൻഡ്യ സഖ്യത്തിലോ ചേരില്ലെന്ന് സോറം പീപ്ൾസ് മൂവ്മെന്റ് നേതാവും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ലാൽദുഹോമ പറഞ്ഞു. ഡൽഹിയുടെ നിയന്ത്രണത്തിൽനിന്ന് മുക്തമായി സ്വതന്ത്ര പ്രാദേശിക പാർട്ടിയെന്ന വ്യക്തിത്വം കാത്തുസൂക്ഷിക്കും.
അതേസമയം, കേന്ദ്രത്തിലെ സർക്കാറുമായി സൗഹാർദ ബന്ധം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ യുക്തിസഹമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ പിന്തുണക്കും; അല്ലെങ്കിൽ എതിർക്കും -അദ്ദേഹം പറഞ്ഞു. രണ്ട് രാഷ്ട്രീയ പാർട്ടികളും അഞ്ച് സംഘടനകളും ചേർന്ന് 2017ലാണ് സോറം പീപ്ൾസ് മൂവ്മെന്റ് രൂപവത്കരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ നേടി പാർട്ടി മുഖ്യപ്രതിപക്ഷമായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.