ന്യൂഡല്‍ഹി: അസാധവുാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ 97 ശതമാനവും ബാങ്കില്‍ തിരിച്ചത്തെിയെന്ന് റിപ്പോര്‍ട്ട്. അതേസമയം, തിരികെയെത്തിയ നോട്ടുകളുടെ എണ്ണം പിന്നീട് വെളിപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അസാധു നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനുള്ളകാലാവധി കഴിഞ്ഞ് ആഴ്ച ഒന്നായെങ്കിലും ബാങ്കില്‍ തിരിച്ചത്തെിയ നോട്ട് എത്രയെന്ന കാര്യം വെളിപ്പെടുത്താന്‍ മടിക്കുകയാണ് സര്‍ക്കാര്‍.
15.44 ലക്ഷം കോടി രൂപയുടെ നോട്ടാണ് നവംബര്‍ എട്ടിന് അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതില്‍ 14.97 ലക്ഷം കോടിയും ഡിസംബര്‍ 30 വരെയുള്ള സമയത്ത് ബാങ്കുകളില്‍ തിരിച്ചത്തെിയെന്ന് പ്രമുഖ സാമ്പത്തിക വാര്‍ത്താസ്ഥാപനമായ ‘ബ്ളൂംബര്‍ഗ്’ ആണ് അധികൃത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും റിസര്‍വ് ബാങ്കും നിഷേധിക്കുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന് വ്യാഴാഴ്ച റിസര്‍വ് ബാങ്ക് ഒൗദ്യോഗിക പ്രസ്താവന ഇറക്കി. തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ഇടക്കിടെ പുറത്തിറക്കിയത് രാജ്യത്തെ കറന്‍സി ചെസ്റ്റുകളില്‍നിന്നുള്ള മൊത്തമായ വിവരം അടിസ്ഥാനപ്പെടുത്തിയായിരുന്നു എന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. പഴയ നോട്ട് നിക്ഷേപിക്കുന്ന സമയം കഴിഞ്ഞ സാഹചര്യത്തില്‍ ഈ കണക്കും നോട്ടിന്‍െറ നീക്കിബാക്കിയും ഒത്തുനോക്കേണ്ടതുണ്ട്.
അതുവഴി കണക്കെഴുത്തില്‍ തെറ്റുണ്ടായോ എന്നും പണമെണ്ണിയതില്‍ ഇരട്ടിപ്പ് സംഭവിച്ചോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഈ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഏറ്റവും നേരത്തേ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചുവരുകയാണ്. അതിനു മുമ്പ് പുറത്തുവരുന്ന കണക്കുകള്‍ ശരിയല്ലെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു.
12.5 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ഡിസംബര്‍ 14ന് റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവിട്ടിരുന്നു. അതിനുശേഷം പഴയ നോട്ടിന്‍െറ കണക്കൊന്നും പരസ്യപ്പെടുത്തിയിട്ടില്ല. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ തടയുകയായിരുന്നു നോട്ട് അസാധുവാക്കിയതിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. 97 ശതമാനം നോട്ടും തിരിച്ചെത്തിയെന്ന വിവരങ്ങളാകട്ടെ, നോട്ട് അസാധുവാക്കല്‍ ലക്ഷ്യത്തില്‍ പരാജയപ്പെട്ടുവെന്ന യാഥാര്‍ഥ്യമാണ് വിളിച്ചുപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.