ബംഗളൂരു: ബംഗളൂരുവിലും കർണാടകയിലെ മറ്റു ജില്ലകളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വ്യാപനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരുമെന്നും അതിർത്തികളിൽ പരിശോധന കർശനമാക്കാൻ അതത് ജില്ല ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനാണ് നിർദേശം.
കോവിഡ് രണ്ടാംഘട്ട വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാന കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.