ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ ആശങ്കകൾക്കനുസരിച്ച് നിയമത്തിൽ ചെറിയ മാറ്റങ്ങൾക്ക് ഒരുക്കമാണെന്ന് അമിത് ഷാ ജാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ വന്ന് കണ്ടിരുന്നു. പൗരത്വ നിയമത്തിനുള്ളിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. എന്നാൽ നിയമത്തിൽ പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. ചെറിയ മാറ്റങ്ങൾ വേണമെന്നാണ് അവരുടെ അഭിപ്രായം. ക്രിസ്തുമസിന് ശേഷം അക്കാര്യം ആലോചിച്ച് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.