12,286 ​കേസുകൾ കൂടി; രാജ്യത്ത്​ 1.11 കോടി കോവിഡ് ബാധിതർ

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 12,286 കോവിഡ്​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തു.

91 പേർ രോഗം ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1.11 കോടിയായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

1.07 കോടിയാളുകൾക്ക്​ രോഗം ഭേദമായി. 1.68 ലക്ഷമാളുകൾ നിലവിൽ ചികിത്സയിലുണ്ട്​.

1,57,248 പേരാണ്​ ഇതിനോടകം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. രാജ്യത്ത്​ 1,48,54,136 പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകി.

സുപ്രീം കോടതിയിലെ ജഡ്​ജിമാർക്ക്​ ഇന്ന്​ മുതൽ വാക്​സിൻ നൽകും. ജഡ്​ജിമാരുടെയും വിരമിച്ച ജഡ്​ജിമാരുടെയും കുടുംബാംഗങ്ങൾക്കും വാക്​സിനേഷനുള്ള സൗകര്യം സുപ്രീം കോടതി കേംപ്ലക്​സിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - With 12,286 new cases, India's Covid-19 caseload crossed 1.11 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.