മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

ചുരാചന്ദ്പൂർ: മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം നടന്നതായി പരാതി. ചുരാചന്ദ് പൂരിൽ വെച്ച് മെയ് 3ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തതായി ബലാത്സംഗത്തിനിരയായ 37 കാരി പരാതിയിൽ പറയുന്നു. മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് ബലാത്സംഗത്തിനിരയായത്.

തന്നെ 6 പേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ പറയുന്നത്. ബലാത്സംഗത്തിന് ശേഷം അബോധാവസ്ഥയിലായെന്നും യുവതി പറയുന്നു.മൂന്ന് മാസത്തിന് ശേഷമാണ് വെളിപ്പെടുത്തൽ ഉണ്ടായത്

പരാതിയെ തുടർന്ന് ബിഷ്ണുപൂർ പോലീസ് സ്റ്റേഷനിൽ സീറോ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അതേ ദിവസം തന്നെ ചുരാചന്ദ്പൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അജ്ഞാത കുക്കി അക്രമികൾക്കെതിരെ കൂട്ടബലാത്സംഗം, ആക്രമണം,ക്രിമിനൽ ബലപ്രയോഗം പൊതു ഉദ്ദേശത്തോടെ സ്ത്രീയെ അപമാനിക്കൽ എന്നിവയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Woman alleges gang rape in Manipur’s Churachandpur, police register case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.