അയൽക്കാരന്‍റെ കത്തിക്കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: അയൽക്കാരന്‍റെ കത്തിക്കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയെ വീടിന് പുറത്തുവെച്ച് അയൽക്കാരൻ കത്തിക്കൊണ്ട് നിരവധി തവണ കുത്തിയത്. ഡൽഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്. അയൽക്കാരനാണ് കുത്തിയതെന്നും ഇയാൾക്കെതിരെ യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും വീട്ടുകാർ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. പാർക്ക് ചെയ്ത രണ്ട് കാറുകൾക്കിടയിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കുത്തി. ഇതുകണ്ട വന്ന ഒരാൾ ഒരു നിമിഷം സംശയിച്ച് നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Woman Being Stabbed Multiple Times By Neighbour In Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.