ബലാത്സംഗം എതിർത്തു; സഹോദര ഭാര്യയെയും കുഞ്ഞിനെയും ചുട്ടുകൊന്നു

ലൈംഗികാതിക്രമം എതിർത്തതിന് സഹോദരന്റെ ഭാര്യയെയും കുഞ്ഞിനെയും യുവാവ് ജീവനോടെ ചുട്ടെരിച്ചു. മാർച്ച് രണ്ടിന് തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ നത്തം ഗ്രാമത്തിലാണ് സംഭവം. യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഭർതൃസഹോദരൻ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു. പ്രാദേശിക വാർത്താ ചാനൽ ആണ് വിവരം പുറത്തുവിട്ടത്.

22 കാരിയായ അഞ്ജലൈയും അവരുടെ കുട്ടി മലർവിഴിയുമാണ് കൊല്ലപ്പെട്ടത്. ദിവസ വേതനക്കാരനായ ശിവകുമാണ് അഞ്ജലൈയുടെ ഭർത്താവ്. ഇവർ കൂട്ടുകുടുംബമായാണ് കഴിഞ്ഞുവന്നത്. ശിവകുമാറിന്റെ സഹോദരൻ കറുപ്പയ്യ (30) അഞ്ജലൈയോട് മോശമായി പെരുമാറുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച ശിവകുമാർ ജോലിക്ക് പോയശേഷം അഞ്ജലൈ ആടുകളെ മേയ്ക്കാൻ പോയപ്പോൾ കറുപ്പയ്യ അവരെ പിന്തുടരുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടിക്കൊപ്പമുണ്ടായിരുന്ന അഞ്ജലൈ സഹായത്തിനായി നിലവിളിച്ചപ്പോൾ കറുപ്പയ്യ ഇരുവരെയും വെട്ടിവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ഇയാൾ ജീവനോടെ കത്തിച്ചു.

സംഭവമറിഞ്ഞ് നാട്ടുകാർ കറുപ്പയ്യയെ പിടികൂടി. തുടർന്ന് അമ്മയെയും കുട്ടിയെയും ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കറുപ്പയ്യക്കെതിരെ പൊലീസ് കേസെടുത്തു.

Tags:    
News Summary - Woman, child burnt alive by brother-in-law for protesting sexual assault in TN's Dindigul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT