മുൻ ബി.ജെ.പി നേതാവും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി വനിത സബ് ഇൻസ്പെക്ടർ. ഭിൽവാര ജില്ലയിലെ വനിതാ ഇൻസ്പെക്ടറായ യുവതിയാണ് പരാതിയുമായി എത്തിയത്.
ബി.ജെ.പി മുൻ നേതാവായ ബൻവാർ സിങ് പാലാരയും കൂട്ടാളികളും യുവതിയുടെ ഔദ്യോഗിക വസതിയിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376-ഡി ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബിൽവാര എസ്.പി ആദർശ് സിദ്ദു പറഞ്ഞു.
കേസിന്റെ അന്വേഷണം അഡീഷനൽ എസ് .പിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. 2018ൽ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പലാരയെ സമീപിച്ചിരുന്നുവെന്നും സന്ദർശനത്തിനിടെ പൊലീസ് ലൈനിലെ തന്റെ ഔദ്യോഗിക വസതിയിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നും യുവതി പൊലീസിൽ മൊഴി നൽകി.
പലാരയുടെ ഭാര്യയും ബി.ജെ.പി മുൻ എം.എൽ.എയുമായ സുശീൽ കൻവർ പാലാര 2020 ഡിസംബറിൽ കോൺഗ്രസിന്റെ പിന്തുണയോടെ അജ്മീർ ജില്ല പ്രമുഖായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ പാർട്ടി പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.