ശ്രാവസ്തി (യു.പി): സ്ത്രീധന പീഡനത്തിനൊടുവിൽ ഭാര്യയെ മുത്തലാഖ് ചെല്ലിയതിനുശേ ഷം അഞ്ചു വയസ്സുള്ള മകളുടെ മുന്നിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. യു.പിയിലെ ഗാധ ്ര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം. 22കാരിയായ സഹീദയാണ് കൊല്ലപ്പെട് ടത്.
മുത്തലാഖ് അംഗീകരിക്കാതിരുന്നതിനാണ് കൊല നടത്തിയതെന്ന് യുവതിയുടെ ബന ്ധുക്കൾ പറയുന്നു. സ്ത്രീധന പീഡന മരണത്തിൽ കേസെടുത്ത പൊലീസ് ഭർത്താവ് നഫീസിനെയും ഇയാളുടെ പിതാവിെനയും അറസ്റ്റ് ചെയ്തു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും പൊലീസ് ഭർത്താവിെൻറ വീട്ടിൽതന്നെ തങ്ങാൻ സഹീദയോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പറയുന്നു. ആറുവർഷം മുമ്പാണ് സഹീദയെ ഇതേ ഗ്രാമത്തിൽതന്നെയുള്ള നഫീസ് വിവാഹം ചെയ്തത്.
ഭർത്താവും ബന്ധുക്കളും എപ്പോഴും മകളെ മർദിക്കുമായിരുന്നുവെന്നു പറഞ്ഞ സഹീദയുടെ പിതാവ് ഈ മാസം ആറിന് മകളെ നഫീസ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായും പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി അനുരഞ്ജനത്തിന് ശ്രമിച്ചതിനെ തുടർന്ന് മകളെ ഭർത്താവിെൻറ വീട്ടിലേക്ക് അയക്കുകയായിരുന്നു.
അതേസമയം, ഒത്തുതീർപ്പിനായി സഹീദയുടെ ബന്ധുക്കൾ തങ്ങളെ സമീപിച്ചിട്ടില്ലെന്നും ഇത് സ്ത്രീധനപീഡന മരണംതന്നെയാണെന്നും പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷിച്ച് നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു.
മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമം കഴിഞ്ഞ മാസം പാർലമെൻറ് പാസാക്കിയിരുന്നു. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.