ചെന്നൈ: മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി മൃതദേഹം കഷ്ണങ്ങളാക്കി നഗരമധ്യത്തിൽ തള്ളി. തമിഴ്നാട്ടിലാണ് 39കാരിയായ ബക്കിയലക്ഷ്മി എന്ന സ്ത്രീ ക്രൂരത ചെയ്തത്. ജെയന്തൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
ചെന്നൈ വിമാനത്താവളത്തിലെ തായ് എയർവെയ്‌സ് ഉദ്യോഗസ്ഥനായിരുന്നു ജെയന്തൻ. ലൈംഗിക തൊഴിലാളിയായ ബക്കിയലക്ഷ്മിയുടെ ഇടപാടുകാരനായിരുന്നു ഇയാൾ. 2020ൽ ഇരുവരും വിവാഹിതരായി. വീട്ടുകാർക്ക് ഇവരുടെ വിവാഹബന്ധത്തെ കുറിച്ച് അറിയുമായിരുന്നില്ല. 2021ൽ ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു.
മാർച്ച് 18ന് ജെയന്തനെ കാണാനില്ലെന്ന് മദ്രാസ് ഹൈകോടതി അഭിഭാഷകയായ സഹോദരി ജയകൃപ ചെന്നൈ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജെയന്തന്‍റെ ഫോൺ കോളുകളടക്കം പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ബക്കിയലക്ഷ്മിയിലേക്കെത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ ജെയന്തനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു.
യുവതിയെ കാണാൻ ജെയന്തൻ മാർച്ച് 18ന് എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കൊലക്ക് ശേഷം മൃതശരീരം വെട്ടി മുറിച്ച് പ്ലാസ്റ്റിക് കവറിലാക്കി. ഇവരെ സഹായിക്കാൻ മൂന്നു പേർ ഒപ്പം ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.