ബംഗളൂരു: ഓണ്‍ലൈനായി തേങ്ങകള്‍ വാങ്ങാന്‍ ശ്രമിച്ച് സ്ത്രീക്ക് നഷ്ടമായത് 45,000 രൂപ. ഇതുസംബന്ധിച്ച് വിമാനപുരയിൽ കച്ചവടം നടത്തുന്ന സ്ത്രീ ബംഗളൂരു സൈബര്‍ ക്രൈം പൊലീസില്‍ പരാതി നൽകി. കച്ചവടം ചെയ്യുന്നതിനായി കുറെ തേങ്ങകള്‍ ഒന്നിച്ച് ലഭിക്കാനുള്ള വഴി തേടി ഗൂഗിളില്‍ അന്വേഷിച്ചപ്പോഴാണ് മൈസൂരു ആര്.എം.സി യാര്‍ഡിലെ മല്ലികാര്‍ജുന്‍ എന്ന വ്യക്തിയുടെ നമ്പര്‍ കണ്ടത്.
ഈ നമ്പറില്‍ വിളിച്ച് കച്ചവടം ഉറപ്പിച്ചു. എന്നാല്‍, മുഴുവന്‍ പണവും മുന്‍കൂറായി അയക്കണമെന്ന് മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 45,000 രൂപ സ്ത്രീ ഗൂഗിള്‍ പേ വഴി അയച്ചുകൊടുത്തു. എന്നാല്‍, കുറച്ചു ദിവസം കഴിഞ്ഞിട്ടും തേങ്ങ എത്താത്തതിനാല്‍ സ്ത്രീ മൈസൂരുവിലെത്തി അന്വേഷിച്ചപ്പോള്‍ ആര്.എം.സി യാര്‍ഡില്‍ മല്ലികാര്‍ജുന്‍ എന്ന ആളില്ലെന്ന് വ്യക്തമായി.
തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ വ്യാപാര സ്ഥാപനം ആർ.എം.സി യാർഡിൽ അല്ലെന്നും പാണ്ഡവപുരയിലാണെന്നും മല്ലികാർജുൻ പറഞ്ഞു. അവിടെ അന്വേഷിച്ചപ്പോഴും അത്തരമൊരു ആളില്ലെന്ന് വ്യക്തമായി. വഞ്ചിക്കപ്പെട്ടതായി മനസ്സിലായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ മല്ലികാർജുൻ, മഹേഷ് എന്നിവരുടെ പേരുകളിൽ വഞ്ചനക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.