ദുർമന്ത്രവാദം സംശയിച്ച്​ ഝാർഖണ്ഡിൽ സ്​ത്രീയെ മർദിച്ചുകൊന്നു

റാഞ്ചി: ഉറങ്ങിക്കിടക്കുന്ന സ്​ത്രീകളുടെ മുടികൾ മുറിച്ചുമാറ്റുന്ന സംഘമെന്നാരോപിച്ച്​ സ്​ത്രീയെ ജനക്കൂട്ടം മർദിച്ചുകൊന്നു. ഝാർഖണ്ഡിൽ പലയിടത്തായി ദുരൂഹസാഹചര്യത്തിൽ സ്​ത്രീകളുടെ മുടി മുറിച്ചുമാറ്റപ്പെട്ടനിലയിൽ കണ്ടെത്തിയതിനെതുടർന്നാണ്​ ഉൗഹാപോഹങ്ങളുടെ പേരിൽ ജനം അക്രമാസക്​തരായത്​. ദുർമന്ത്രവാദികളാണ്​ ഇങ്ങനെ ചെയ്യുന്നതെന്നാണ്​ ജനം സംശയിക്കുന്നത്​. 

ശനിയാഴ്​ചയാണ്​ ഝാർഖണ്ഡിലെ സാഹിബ്​ഗഞ്ചിൽ മൂന്നംഗ സംഘത്തെ ജനങ്ങൾ സംശയത്തി​​െൻറ പേരിൽ മർദിച്ചത്​. പൊലീസ്​ എത്തി രക്ഷപ്പെടുത്തിയ ഇവരിൽ ഗുരുതരമായി പരിക്കേറ്റ സ്​ത്രീയാണ്​ ആശുപത്രിയിൽ മരിച്ചത്​. പൊലീസ്​ ലാത്തിവീശിയും ആകാശത്തേക്ക്​ വെടിവെച്ചുമാണ്​ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്​. 

നാല​ുദിവസം മുമ്പ്​ ഝാർഖണ്ഡിലെ ഡുംകയിൽ ഒരു വീട്ടിലെ ഏഴ്​ മാസം പ്രായമായ ഇരട്ടക്കുട്ടികളെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും വീടിനകത്ത്​ ഇവരുടെ അമ്മയെ മുടിമുറിച്ചു മാറ്റപ്പെട്ട നിലയിൽ അബോധാവസ്​ഥയിൽ കണ്ടെത്തുകയും ചെയ്​തിരുന്നു. ഇതേത്തുടർന്നാണ്​ ജനങ്ങൾക്കിടയിൽ ഭീതി പടർന്നത്​.
 

Tags:    
News Summary - Woman lynched in Jharkhand on suspicion of involvement in braid-chopping- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.