ന്യൂഡൽഹി: ഡൽഹി സാകേത് ജില്ലാ കോടതിയിൽ വെടിവെപ്പ്. കോടതിയിൽ എത്തിയ ഒരു സ്ത്രീക്ക് വെടിയേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആളാണ് വെടിയുതിർത്തത്. വയറിന് വെടിയേറ്റ സ്ത്രീയെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.
സാമ്പത്തിക തർക്കം സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിനായാണ് സ്ത്രീ കോടതിയിലെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. നാല് തവണയാണ് അക്രമി വെടിയുതിർത്തത്.
ഡൽഹിയിലെ ദ്വാരകയിൽ ഒരു അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വെടിവെപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.