മുബൈ: മഹാരാഷ്ട്ര മഹിമിലെ റെയിൽവേ ട്രാക്കിൽ ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ട്രാക്കിലെ പതിവ് അറ്റകുറ്റപ്പണിക്കിടെ ജോലിക്കാരാണ് ബാഗ് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
സരിക ദാമോദർ ചാൽകെ എന്ന 28കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് മുബൈ റെയിൽവേ പൊലീസ് അറിയിച്ചു.
ഓടുന്ന ട്രെയിനിൽ നിന്ന് ആരോ ബാഗ് വലിച്ചെറിഞ്ഞതാണെന്ന് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.