ഭർത്താവിനൊപ്പം പിക്നിക്കിനു പോയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

രേവ(മധ്യപ്രദേശ്): മധ്യപ്രദേശിലെ രേവ ജില്ലയിൽ ഭർത്താവിനൊപ്പം പിക്നിക്കിനു പോയ യുവതിയെ അഞ്ചു പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തു.

ഒക്ടോബർ 21 നാണ് സംഭവം. ദമ്പതികൾ പോയതിന്റെ സമീപ സ്ഥലത്ത് പ്രതികൾ കുളിക്കുകയും ഭക്ഷണം പാകം ചെയ്യുകയും പാർട്ടി നടത്തുകയുമായിരുന്നു. തുടർന്ന് ഇവർ ദമ്പതികളുടെ അടുത്തെത്തി. പിന്നാലെ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ അടു​ത്ത് നിന്ന് അയാളെ മാറ്റിയശേഷം യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതികൾ യുവതിയുടെ വിഡിയോ പകർത്തുകയും പുറത്തു പറഞ്ഞാൽ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കാരണം ദമ്പതികൾ പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഒടുവിൽ പരാതി നൽകിയത്.

തുടർന്ന് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നു. പ്രതികളിൽ ഭൂരിഭാഗവും രേവ ജില്ലയിൽ താമസിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അഞ്ച് അക്രമികളിൽ ഒരാളുടെ കൈയിലും നെഞ്ചിലും പച്ചകുത്തിയിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Tags:    
News Summary - women gang raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.