ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ താൻ ഭാഗമാകില്ലെന്ന് പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. താൻ നേരത്തെ പ്രവർത്തിച്ചിരുന്ന ഗുജറാത്തിലേക്കോ തെൻറ ജന്മദേശമായ ബിഹാറിലേക്കോ പോകുമെന്നും അടിസ്ഥാന വർഗക്കാരായ ജനങ്ങളോടൊപ്പം പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് കിഷോറിെൻറ ആദ്യ പൊതു പരിപാടിയായ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസിെൻറ നേതൃയോഗത്തിലാണ് അദ്ദേഹം തെൻറ നിലപാട് വ്യക്തമാക്കിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ വിജയത്തിെൻറ തന്ത്രം മെനഞ്ഞത് പ്രശാന്ത് കിഷോർ ആയിരുന്നു.
പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, 2015 മാർച്ച് മുതൽ കഴിഞ്ഞ വർഷം വരെ താൻ പ്രധാനമന്ത്രിയെ കണ്ടിേട്ടയില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ബി.ജെ.പി ക്യാമ്പ് വിട്ട പ്രശാന്ത് പിന്നീട് 2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചു. എന്നാൽ അതിൽ പരാജയപ്പെട്ടതോടെ മറ്റൊന്നും ഏറ്റെടുത്തിട്ടില്ലെന്നും നടപ്പാക്കാൻ സാധിക്കില്ലെന്ന് തോന്നുന്ന കാര്യത്തിൽ ഇടപെടില്ലെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.