ന്യൂഡൽഹി: ജയിലിലെ ശാരീരിക പീഡനങ്ങളെ സംബന്ധിച്ച് വീട്ടുകാർക്ക് എഴുതിയ കത്തുകളിൽ പരാമർശിക്കാറില്ലായിരുന്നുവെന്ന് ഡോ. കഫീൽ ഖാൻ. അവർക്ക് കൂടുതൽ വേദന സമ്മാനിക്കാൻ ആഗ്രഹിക്കാത്തതിനാൽ എല്ലായ്പ്പോഴും എനിക്ക് സുഖമാണെന്ന് അറിയിച്ചുകൊണ്ടിരുന്നതായും 'ദ ക്വിൻറ്' ഓൺൈലൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കഫീൽ ഖാൻ പറഞ്ഞു.
ജയിൽ മോചിതനാക്കാൻ ഉത്തരവിട്ട സെപ്റ്റംബർ ഒന്നിലെ അലഹാബാദ് ഹൈകോടതി വിധിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇത്തരം ക്രൂര നിയമങ്ങൾക്ക് ഇരയായി ജയിലിൽ കിടക്കുന്നവർക്ക് മുമ്പിൽ ഈ വിധി ഒരു മാതൃകയാണെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു. ജയിലിൽവെച്ച് നിരന്തരം അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ചിലപ്പോൾ വിചിത്ര ചോദ്യങ്ങൾ ചോദിച്ചെത്തി. ചില ദിവസങ്ങളിൽ വിശപ്പ് മൂലം ഒരു രോഗിയെപ്പോലെ അലറിക്കരഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ മാസങ്ങേളാളം കുടുംബത്തെ കാണാൻ കഴിയാതെവന്നു. യു.പി സർക്കാരിെൻറ അധികാരപരിധിയിൽവരുന്ന ജയിലിെൻറ നില വളരെ പരിതാപകരമാണ്. ഒരു ബാരക്കിൽ 150ഓളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉൾപ്പെടെ പാലിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ഡോ. കഫീൽ ഖാൻ പറഞ്ഞു.
ഞാൻ ഒരിക്കലും നട്ടെല്ല് വളക്കില്ല. യു.പി വിട്ടുപോകാനും ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ശരിയാണെങ്കിൽ, തെറ്റുചെയ്തിട്ടില്ലെങ്കിൽ 'അതേ, ഞാനൊരു തെറ്റും ചെയ്തിട്ടില്ലെ'ന്ന് മറ്റുള്ളവരുടെ കണ്ണിലേക്ക് നോക്കി പറയണമെന്ന് ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു - കഫീൽ ഖാൻ കൂട്ടിച്ചേർത്തു.
തെൻറ അറസ്റ്റിനും ജയിലിൽ അടച്ചതിനും പിന്നിൽ മൂന്നു കാരണങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൊരഖ്പൂരിലെ ബി.ആർ.ഡി ആശുപത്രിയിൽ ഓക്സിജെൻറ അഭാവം മൂലം ജീവൻ നഷ്ടപ്പെട്ട 60 കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാകണമെന്ന് താൻ ആവശ്യെപ്പട്ടിരുന്നു. അതിനുശേഷം യോഗി ആദിത്യനാഥ് സർക്കാറിനെ ആരോഗ്യ രംഗത്തെ അശ്രദ്ധയും അഴിമതിയും ചൂണ്ടിക്കാട്ടി പ്രതികൂട്ടിൽ നിർത്തി. പിന്നീട് നിരന്തരം മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ പിഴവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇക്കാരണങ്ങളാകാം യു.പി സർക്കാറിനെ പ്രകോപിച്ചതെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ജയിലിൽനിന്ന് ഇറങ്ങിയ ശേഷം കുടുംബത്തിെൻറ സുരക്ഷയെ കരുതി ജന്മസ്ഥലമായ ഗോരഖ്പുരിലേക്ക് പോയിരുന്നില്ല. ഇൗ സമയം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തെൻറ കുടുംബത്തിനെ ഫോൺ വിളിച്ചിരുന്നു. അവരുടെ സഹായത്തോടെ മഥുരയിൽനിന്ന് രാജസ്ഥാൻ അതിർത്തിയായ ഭരത്പൂരിലെത്തിയതായും അദ്ദേഹം പറഞ്ഞു.
ആ സമയം അതൊരു വലിയ സഹായമായിരുന്നു. രാത്രി ജയ്പൂരിലെത്തിയാൽ ഇനി എന്തുചെയ്യുമെന്നത് ഞങ്ങളുടെ മുന്നിലൊരു ചോദ്യ ചിഹ്നമായിരുന്നു. എന്നാൽ അതിനെ ചുറ്റിപ്പറ്റി ചില വ്യാജ പ്രചരണങ്ങളും നടന്നു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ല, അത്തരത്തിലൊരു ആഗ്രഹവും തനിക്കില്ലെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.