ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്നും മാറ്റി തടങ്കൽ കേന്ദ്രങ്ങളിൽ ആക ്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പൗരത്വ പട്ടികയിൽ രക്ഷിതാക്കൾ ഉൾപ്പെടുകയും കുട്ടികൾ ഉൾപ്പെടാത ിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ മാതാപിതാക്കൾക്കൊപ്പം തന്നെ വിടുമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.
പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ നൽകിയ ഹരജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. രക്ഷിതാക്കളിൽ ഒരാളോ ഇരുവരോ പട്ടികയിൽ ഉൾപ്പെട്ടിട്ടും അവർക്ക് കുഞ്ഞിെൻറ പൗരത്വം തെളിയിക്കാനാകാത്ത സാഹചര്യത്തിൽ അസമിലെ 60 കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി എന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ െബഞ്ചാണ് ഹരജി പരിഗണിച്ചത്.
കുട്ടികളുടെ പൗരത്വം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അവരെ മാതാപിതാക്കൾക്കൊപ്പം നിർത്തും. അവരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റാൻ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്നും കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.
വിഷയത്തിൽ നാലാഴ്ച്ചക്കകം സത്യാവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.