ന്യൂഡൽഹി: കോവിഡ് വ്യാപനം പരിഗണിച്ച് കേന്ദ്ര ജീവനക്കാരായ ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഓഫിസിൽ എത്തുന്നതിൽനിന്ന് ഇളവ്. ഇവർ വീട്ടിൽ നിന്ന് ജോലി ചെയ്യണം (വർക് ഫ്രം ഹോം) എന്ന് കേന്ദ്ര പഴ്സനൽ കാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി.
നിയന്ത്രണമേഖലയിലുള്ള ജീവനക്കാരും ഓഫിസിലെത്തേണ്ടതില്ല. അണ്ടർ സെക്രട്ടറിക്കു താഴെയുള്ള ഉദ്യോഗസ്ഥരുടെ ഹാജർ നില 50 ശതമാനമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 50 ശതമാനം പേർ വീട്ടിൽ നിന്ന് ജോലി ചെയ്യണം. ഇവരെല്ലാം ഫോണിലും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയും ആശയവിനിമയത്തിന് ലഭ്യമായിരിക്കണം. അനിവാര്യമല്ലാത്ത സന്ദർശനങ്ങൾ ഒഴിവാക്കണം. യോഗങ്ങൾ പരമാവധി വിഡിയോ കോൺഫറൻസിങ് വഴിയാക്കണം. ഈ ഉത്തരവിന് ജനുവരി 31 വരെ പ്രാബല്യമുണ്ടാകും. ജീവനക്കാരെല്ലാം സമ്പൂർണ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.