ലോകത്തെ പ്രായം കൂടിയ അമ്മയായ മങ്കയമ്മക്ക്​ സ്​ട്രോക്ക്​​, ഭർത്താവിന്​ ഹൃദയാഘാതം

ഹൈദരാബാദ്: ലോകത്തെ ഏറ്റവും പ്രായമേറിയ അമ്മയെന്ന റെക്കോർഡ്​ സ്വന്തമാക്കിയ ആന്ധ്ര സ്വദേശി എറാമാട്ടി മങ്കയമ ്മയെ സ്​ട്രോക്ക്​ വന്നതിനെ തുടർന്ന്​ അതീവസുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സിസേറിയനു​ ശേഷം സുഖം പ്രാപിച ്ചു വരികയായിരുന്ന മങ്കയമ്മക്ക്​ കഴിഞ്ഞ ദിവസമായിരുന്നു സ്‌ട്രോക്ക് ഉണ്ടായത്. പ്രസവ സമയത്തുണ്ടായ സമ്മർദം കു റക്കാനായി മങ്കയമ്മയെ നേരത്തെ തന്നെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

മങ്കയമ്മയുടെ ഭർത്താവ്​ 82കാരനായ സീതാര ാമ രാജാറാവുവിനെ കുഞ്ഞുങ്ങൾ പിറന്നതി​​െൻറ അടുത്ത ദിവസം തന്നെ ഹൃദയാഘാതത്തെ തുടർന്ന്​ ഐ.സി.യു.വിൽ പ്രവേശിപ്പിച് ചിരുന്നു. അദ്ദേഹത്തി​​െൻറ നില മെച്ചപ്പെട്ടുവരികയാണ്​.

സെപ്​തംബർ അഞ്ചിനാണ്​ കോതപേട്ടിലെ അഹല്യ ആശുപത്രിയിൽ 74കാരിയായ മങ്കയമ്മ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്​. എറാമാട്ടി മങ്കയമ്മയാണ് വിവാഹം കഴിഞ്ഞ് 57ാം വർഷത്തിൽ കൃത്രിമ ഗർഭധാരണത്തിലൂടെ (െഎ.വി.എഫ്) ഇരട്ടകളെ പ്രസവിച്ചത്. കുഞ്ഞുങ്ങൾക്ക്​ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇരുവരും രണ്ടു കിലോയിൽ കൂടുതൽ ഭാരമുണ്ട്​.

പത്തു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് മങ്കയമ്മയെ നീരിക്ഷിച്ചു കൊണ്ടിരുന്നത്. ഇത്രയും പ്രായമേറിയ ആളിൽ ആദ്യമായി ഐ.വി.എഫ്​ ചികിത്സ നടത്തിയതിനാൽ ഡോക്​ടർമാരുടെ പത്തംഗ സംഘമാണ്​ അവരെ നിരീക്ഷിച്ചിരുന്നത്​.

1962ലാണ് മങ്കയമ്മയുടെയും രാജാറാവുവിന്‍റെയും വിവാഹം കഴിഞ്ഞത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് നിരവധി ചികിത്സകൾ നടത്തിയിരുന്നു. മങ്കയമ്മയുടെ പരിചയത്തിലുള്ള ഒരു സ്ത്രീ കൃത്രിമ ഗർഭധാരണത്തിലൂടെ കുട്ടികൾക്ക് ജന്മം നൽകിയിരുന്നു.

ഇത് അറിഞ്ഞ മങ്കയമ്മ ഐ.വി.എഫിന്‍റെ സാധ്യത തേടി ആശുപത്രിയെ സമീപിക്കുകയായിരുന്നുവെന്ന് അഹല്യ ആശുപത്രി ഡയറക്ടർ ഡോ. സനകയ്യാല പറഞ്ഞു. മറ്റ്​ ആരോഗ്യ പ്രശ്നങ്ങളൊന്നും മങ്കയമ്മക്ക് ഉണ്ടായിരുന്നില്ല.

Tags:    
News Summary - 'World's oldest mother', 74, is in intensive care alongside her husband - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.