ഗുസ്തിഫെഡറേഷന് നൽകിയ സംഭാവന താരങ്ങളുടെ കൈകളിൽ എത്തിയോ ? രത്തൻ ടാറ്റ പരിശോധിക്കണമെന്ന് വിനേഷ്​ ഫോഗട്ട്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന് രത്തൻ ടാറ്റ നൽകിയ സംഭാവന താരങ്ങൾക്ക് എത്തുന്നുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് ജന്തർമന്ദിറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. ജന്തർമന്ദിറിൽ സമരം നടത്തുന്ന ഗുസ്തിതാരങ്ങളാണ് ആവശ്യം ഉന്നയിച്ചത്. വിനേഷ് ഫോഗട്ട്, സാക്ഷിമാലിക്, ​ബജ്രംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളാണ് ജന്തർമന്ദിറിൽ സമരം നടത്തുന്നത്. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങൾ സമരം ചെയ്യുന്നത്.

നാർക്കോ ടെസ്റ്റിന് വിധേയനാവാൻ ബ്രിജ് ഭൂഷണെ വെല്ലുവിളിക്കുകയാണ്. ഞങ്ങളും നാർക്കോ ടെസ്റ്റ് എടുക്കാൻ തയാറാണ്. സത്യം പുറത്തു വരട്ടെ. ഇതിലൂടെ ആരാണ് കുറ്റവാളിയെന്ന് തെളിയുമെന്നും ഗുസ്തിതാരങ്ങൾ പറഞ്ഞു. ബ്രിജ് ഭൂഷനെതിരായ അന്വേഷണം നീളുന്നതിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിക്കു​മെന്നും ഗുസ്തിതാരങ്ങൾ അറിയിച്ചു.

17 ദി​വ​സം പി​ന്നി​ട്ട രാ​പ​ക​ൽ സ​മ​ര​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി പ​ഞ്ചാ​ബ്, ഹ​രി​യാ​ന, യു.​പി സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ർ​ഷ​ക മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും വി​വി​ധ കാ​പ്​ പ​ഞ്ചാ​യ​ത്തു​ക​ളും​ ജ​ന്ത​ർ​മ​ന്ത​റി​ലെ​ത്തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ്​ സ​മ​ര​വേ​ദി​യി​ലേ​ക്ക്​ ഒ​ഴു​ക്ക്​ ആ​രം​ഭി​ച്ച​ത്.

റോ​ഡു​ക​ൾ കെ​ട്ടി​യ​ട​ച്ച പൊ​ലീ​സ്​ ഒ​രാ​ൾ​ക്ക്​ വീ​തം ക​ട​ന്നു​പോ​കാ​നു​ള്ള സം​വി​ധാ​നം മാ​ത്ര​മാ​യി​രു​ന്നു അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ​ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ര​മ്പി​യെ​ത്തി​യ ക​ർ​ഷ​ക​ർ പൊ​ലീ​സ്​ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ളെ​ല്ലാം മ​റി​ച്ചി​ട്ടാ​ണ്​ സ​മ​ര​വേ​ദി​യി​ലേ​ക്ക്​ ക​ട​ന്ന​ത്.

സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ന്ദീ​പ് പ്ര​ധാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘം ജ​ന്ത​ര്‍ മ​ന്ത​റി​ലെ​ത്തി ഗു​സ്തി താ​ര​ങ്ങ​ളു​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഗു​സ്തി താ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മു​ന്നോ​ട്ട് വെ​ച്ച​തെ​ന്ന് സാ​ക്ഷി മ​ലി​ക് അ​റി​യി​ച്ചു.

Tags:    
News Summary - Wrestlers protest: Vinesh Phogat's ‘request’ to Ratan Tata as Sakshi Malik challenges WFI chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.